നമ്മുടെ ശരീരം പ്രവര്‍ത്തിക്കാന്‍ നിരവധി പോഷകങ്ങളും മിനറല്‍സും അനിവാര്യമാണ്. അതുപോലെ തന്നെ അയഡിന്‍ നമ്മളുടെ ശരീരത്തില്‍ കൃത്യമായി തന്നെ വേണം. അയഡിന്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാകാം. നമ്മുടെ ശരീരത്തില്‍ അയഡിന്‍ കുറഞ്ഞാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നമ്മളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെയാണ്. തൈറോയ്ഡ് ഗ്രന്ഥി കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ അവിടെ അയഡിന്‍ വേണം. അയഡിന്‍ കുറയുമ്പോള്‍ കൂടുതല്‍ അയഡിന്‍ ലഭിക്കുന്നതിനായി തൈറോയ്ഡ് ഗ്രന്ഥി വലുതാകും. അതിനാലാണ് ചിലര്‍ക്ക് തൈറോയ്ഡ് രോഗം വരുമ്പോള്‍ കഴുത്ത് വീര്‍ത്തിരിക്കുന്നു നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. അതിനാല്‍, അയഡിന്‍ കൃത്യമായി ശരീരത്തില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കിയാല്‍ തൈറോയ്ഡ് രോഗവും നിങ്ങള്‍ക്ക് കുറയ്ക്കാവുന്നതാണ്.
നിങ്ങളടെ ശരീരത്തില്‍ അയഡിന്‍ കുറവാണെങ്കില്‍ നിങ്ങളുടെ പേശികളുടെ ആരോഗ്യവും പതിയെ നശിക്കും. ഒട്ടും ബലമില്ലാത്ത പേശികളായിരിക്കും ഉണ്ടായിരിക്കുക. അതുപോലെ പേശികളില്‍ വേദനയും നിങ്ങള്‍ക്ക് അനുഭവപ്പെടാം. ഇത് കൂടാതെ, ചിലര്‍ക്ക് തണുപ്പ് അമിതമായി സഹിക്കാന്‍ പറ്റാത്ത അവസ്ഥ കണ്ട് വരാറുണ്ട്. അതിന് പിന്നിലെ പ്രധാന കാരണവും ശരീരത്തില്‍ അയഡിന്‍ കുറയുന്നതാണ്. കൂടാതെ, നിങ്ങള്‍ക്ക് മലബന്ധം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാണ്. അയഡിന്‍ ശരീരത്തില്‍ കുറഞ്ഞാല്‍ അത് നിങ്ങളുടെ മാനസികാരോഗ്യത്തേയും ബാധിക്കും. നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്ത പ്രശനങ്ങള്‍ ഉണ്ടാകാം. അതുപോലെ, ചിലപ്പോള്‍ നിങ്ങള്‍ക്ക് ഡിപ്രഷന്‍ വരാന്‍ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ സ്ത്രീകളാണെങ്കില്‍ കുട്ടികളുണ്ടാകാനുള്ള ബുദ്ധിമുട്ടും പലപ്പോഴും നേരിട്ടെന്ന് വരാം. അതിനാല്‍, അയഡില്‍ മുഖ്യം തന്നെ.
നമ്മള്‍ക്ക് ഇന്ന് ലഭിക്കുന്ന മിക്ക ഉപ്പിലും അയഡിന്‍ ചേര്‍ക്കുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ ഉപ്പില്‍ അയഡിന്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഏറ്റവും എളുപ്പത്തില്‍ നമ്മളുടെ ശരീരത്തില്‍ അയഡിന്‍ എത്തിക്കാനുള്ള മാര്‍ഗ്ഗവും ഇത് തന്നെയാണ്. അതുപോലെ നല്ലപോലെ കടല്‍ മത്സ്യങ്ങള്‍ കഴിക്കാവുന്നതാണ്. ചൂര, ചെമ്മീന്‍ എന്നിവ കഴിക്കുന്നത് നമ്മളുടെ ശരീരത്തിലേയ്ക്ക് കൃത്യമായ അളവില്‍ അയഡിന്‍ എത്തിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, പാലും അതുപോലെ പാല്‍ ഉല്‍പന്നങ്ങളും കഴിക്കുന്നത് ശരീരത്തിലേയ്ക്ക് ചെറിയ അളവില്‍ അയഡിന്‍ എത്തിക്കാന്‍ സഹായിക്കുന്നു. അതുപോലെ, മുട്ടയിലും ചെറിയ അളവില്‍ അയഡിന്‍ അടങ്ങിയിരിക്കുന്നു. ഇതല്ലെങ്കില്‍ നിങ്ങള്‍ക്ക് അയഡിന്‍ സപ്ലിമെന്റ്സ് എടുക്കാവുന്നതും ആണ്.