കൊച്ചി: നിര്‍മാതക്കളുടെ സംഘടനയ്‌ക്കെതിരായ സന്ദ്രാ തോമസിന്റെ ആരോപണത്തോട് പ്രതികരിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നിര്‍മാതാക്കളുടെ സംഘടനയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് ലിസ്റ്റിന്‍ പറഞ്ഞു.
സാന്ദ്ര തോമസ് നല്‍കിയ കത്തില്‍ സംഘടനയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്നതും കഴിയാത്തതുമുണ്ട്. 20 ഓളം കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതെല്ലാം സംഘടനയുടെ പരിധിയില്‍ നില്‍ക്കുന്നതല്ല. നിര്‍മാതാക്കളുടെ സംഘടന സാന്ദ്ര ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതാണെന്നും ലിസ്റ്റിന്‍ പറഞ്ഞു.
Also read: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വിമർശനവുമായി; സാന്ദ്ര തോമസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലെ വിശാംദശങ്ങള്‍ സംഘടനയിലെ അംഗങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.