CMDRF

ഇന്ത്യയില്‍ ഐഫോണുകളുടെ നിര്‍മാണം വര്‍ധിപ്പിക്കും; ആപ്പിള്‍ സിഇഒ ടിം കുക്ക്

ഇന്ത്യയില്‍ ഐഫോണുകളുടെ നിര്‍മാണം വര്‍ധിപ്പിക്കും; ആപ്പിള്‍ സിഇഒ ടിം കുക്ക്
ഇന്ത്യയില്‍ ഐഫോണുകളുടെ നിര്‍മാണം വര്‍ധിപ്പിക്കും; ആപ്പിള്‍ സിഇഒ ടിം കുക്ക്

ന്ത്യയില്‍ ഐഫോണുകളുടെ നിര്‍മാണം വര്‍ധിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഇന്ത്യയില്‍ ആവേശകരമായ വിപണിയാണെന്നും ഇന്ത്യയില്‍ ശ്രദ്ധേയമായ ഇരട്ട അക്ക വരുമാനവളര്‍ച്ച കൈവരിച്ചതായും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. മാര്‍ച്ച് പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഈ കുതിച്ചുചാട്ടം ആപ്പിളിന്റെ തന്ത്രപ്രധാന വിപണിയെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചാല്‍ ഐഫോണ്‍ വില കുറയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യയുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പുതിയ സ്റ്റോറുകളും വിതരണ സംവിധാനങ്ങളും തുറന്നതായി അദ്ദേഹം പറഞ്ഞു. പ്രാദേശിക സമൂഹത്തിന്റെ സഹായത്തിനായി പുനരുപയോഗ ഊര്‍ജം, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം തുടങ്ങിയ പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്നും കുക്ക് പറഞ്ഞു.

Top