CMDRF

10 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് അടിച്ച് മാറ്റി; ഡെലിവറി ബോയ്‌സ്

10 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് അടിച്ച് മാറ്റി; ഡെലിവറി ബോയ്‌സ്
10 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് അടിച്ച് മാറ്റി; ഡെലിവറി ബോയ്‌സ്

ദില്ലി: കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് 10.25 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ ഡെലിവറി ബോയ്‌സ് അടിച്ചുമാറ്റി. കഴിഞ്ഞ മാസമാണ് 37 ഷിപ്പ്‌മെന്റുകളില്‍ നിന്നുമായി 10.25 ലക്ഷം രൂപയുടെ സാധനങ്ങള്‍ ജീവനക്കാര്‍ മോഷ്ടിച്ചത്. സംഭവത്തില്‍ മൂന്ന് ഡെലിവറി ബോയ്‌സ് അടക്കം നാല് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ദില്ലിയിലെ മധു വിഹാറിലെ ഷാഡോഫാക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 22കാരനായ രാജ കുമാര്‍, 22 കാരനായ ബ്രിജേഷ് മൌര്യ, 26കാരനായ നിതിന്‍ ഗോല എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. രാജ കുമാറിന്റെ സഹോദരനായ അഭിഷേകിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറിയര്‍ സ്ഥാപന ഉടമയുടെ പരാതിയേ തുടര്‍ന്ന് നടന്ന പ്രാഥമിക അന്വേഷണത്തില്‍ രാജകുമാര്‍ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ പങ്ക് വ്യക്തമാവുന്നത്.

തെറ്റായ അഡ്രസ് നല്‍കി ഇവര്‍ തന്നെ വലിയ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ഇത് കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് വിതരണത്തിന് അയയ്ക്കുമ്പോള്‍ അടിച്ചുമാറ്റുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. ഓര്‍ഡര്‍ നല്‍കിയ ആളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നായിരുന്നു കൊറിയര്‍ സ്ഥാപനത്തില്‍ ഇവര്‍ നല്‍കിയിരുന്ന മറുപടി. ഒരേ റൂട്ടില്‍ വരുന്ന ഉയര്‍ന്ന മൂല്യമുള്ള പ്രൊഡക്ടുകളാണ് ഇവര്‍ സംഘമായി അടിച്ച് മാറ്റിയിരുന്നത്. മൌര്യ, ഗോല, അഭിലാഷ് എന്നിവര്‍ ഇത്തരത്തില്‍ കൈക്കലാക്കുന്ന വസ്തുക്കള്‍ രാജകുമാറിന് നല്‍കുകയും ഇയാള്‍ ഇത് ഒഎല്‍എക്‌സിലൂടെ വില്‍ക്കുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. തെറ്റായ അഡ്രസുകള്‍ നല്‍കിയായിരുന്നു ഒഎല്‍എക്‌സില്‍ സാധനങ്ങള്‍ ഇത്തരത്തില്‍ വിറ്റയച്ചിരുന്നത്.

പാണ്ഡ് നഗറിലെ ഒരു വീട്ടില്‍ നിന്നാലെ പൊലീസ് രാജകുമാറിനെ അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ ഡെലിവറി ബോയ്‌സ് അടിച്ചുമാറ്റിയ സാധനങ്ങളിലെ 70 ശതമാനവും കണ്ടെത്തിയെന്നാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്. ജൂണ്‍ 19നാണ് കൊറിയര്‍ ഹബ്ബിന്റെ ചുമതലയിലുള്ള ശുഭം ശര്‍മ്മ പൊലീസില്‍ പരാതി നല്‍കിയത്. രാജകുമാറിന് നല്‍കിയ കൊറിയറുകളുടെ വിവരം ഇല്ലെന്നും ഇയാളുമായി ബന്ധപ്പെടാന്‍ ആവുന്നില്ലെന്നും ജീവനക്കാരന്‍ താമസം മാറിയെന്നുമായിരുന്നു പരാതിയില്‍ ശുഭം ശര്‍മ വിശദമാക്കിയിരുന്നത്.

Top