CMDRF

കളമശ്ശേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കളമശ്ശേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കളമശ്ശേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കൊച്ചി: കളമശ്ശേരിയില്‍ ഹാന്‍സ് അടക്കം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാസര്‍കോട് സ്വദേശി അഹമ്മദ് നിയാസിന്റെ കാറില്‍ നിന്നാണ് കൊച്ചി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ രാത്രി പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളും പണവും പിടിച്ചെടുത്തത്. നിരോധിത ഉത്പന്നങ്ങളായ 5175 പാക്കറ്റ് ഹാന്‍സ്, 635 പാക്കറ്റ് കൂള്‍ ലിപ്പ് എന്നിവയും 12,030 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിപണിയില്‍ ഒന്നരക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് ഇവ. കളമശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടി കൂടിയത്.

Top