ആർത്തവം എന്നത് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്. ആര്‍ത്തവ സമയം ശരിയായ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയം പിന്തുടരുന്ന ചില അനാരോഗ്യകരമായ രീതികള്‍ സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഇതില്‍ ഒന്നാണ് ആര്‍ത്തവത്തിന് പാഡുകള്‍ ഉപയോഗിക്കുന്നത്. സാനിറ്ററി നാപ്കിനുകളാണ് ഇന്നത്തെ കാലത്ത് മിക്കവാറും സ്ത്രീകള്‍ കൂടുതല്‍ ഉപയോഗിക്കുന്നവയെന്ന് പറയാം. മെന്‍സ്ട്രല്‍ കപ്പ്, ടാമ്പൂണുകള്‍ തുടങ്ങിയവയുണ്ടെങ്കിലും കൂടുതല്‍ കാലങ്ങളായി പ്രചാരത്തിലുള്ളത് സാനിറ്ററി പാഡുകള്‍ തന്നെയാണ്. ഇവ പല തരത്തിലുമുള്ളവ ലഭ്യമാണ്.
ദീര്‍ഘ നേരം ഒരേ പാഡു ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കപ്പുറം വലിയ അപകടങ്ങള്‍ ഉണ്ടാകാം. മെന്‍സ്ട്രല്‍ കപ്പ്, ടാമ്പൂണുകള്‍ തുടങ്ങിയവയുണ്ടെങ്കിലും ഏതാണ്ട് 80 ശതമാനം സ്ത്രീകളും വളരെ കാലമായി ഉപയോഗിക്കുന്നത് സാനിറ്ററി പാഡുകളാണ്. വളരെ കാലമായി ഉപയോഗിക്കുന്നുവെന്നത് കൊണ്ട് കാര്യമില്ല, പാഡ് മാറ്റേണ്ട കൃത്യമായ ഇടവേളകളെ കുറിച്ച് ഇന്നും പലർക്കും അറിയില്ല. ഈ അറിവില്ലായ്മ രോഗാണുക്കളെ ക്ഷണിച്ചു വരുത്താന്‍ കാരണമാകും.
Also Read :മഞ്ഞൾ അധികമായാൽ അപകടമാണേ ….
നീണ്ട സമയം പാഡുകള്‍ ഉപയോഗിക്കുന്നത് ലുക്കോറിയ അഥവാ വെള്ളപോക്കിനുള്ള പ്രധാന കാരണമാണ്. അതായത് വൈറ്റ് ഡിസ്ചാര്‍ജ്. സ്ത്രീകള്‍ക്കിത് പല അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. വൈറ്റ് ഡിസ്ചാര്‍ജിന് കാരണങ്ങള്‍ പലതാണെങ്കിലും നീണ്ട നേരം ഒരു സാനിറ്ററി പാഡ് തന്നെ ധരിയ്ക്കുന്നതും ഒരു പ്രധാന കാരണം തന്നെയാണ്.
മിക്ക സ്ത്രീകളും നേരിടുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് ദുർഗന്ധം. രക്തം യോനിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ, അത് ബാക്ടീരിയ, മ്യൂക്കസ് തുടങ്ങി വിവിധ ശരീര ദ്രാവകങ്ങളുമായി കലരുന്നു. ദീര്‍ഘനേരം ഒരു പാഡ് ഉപയോഗിക്കുന്നത് നനവും ദുര്‍ഗന്ധത്തിനും കാരണമാകുന്നു. വജൈനല്‍ ഭാഗത്തെ ചര്‍മം പൊതുവേ ഏറെ കട്ടി കുറഞ്ഞതാണ്. ദീര്‍ഘനേരം ഒരു പാഡ് തന്നെ ഉപയോഗിക്കുമ്പോള്‍ ഈര്‍പ്പം തങ്ങി നില്‍ക്കാനും ചര്‍മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാക്കാനും കാരണമാകുന്നു.
Also Read : പ്രതിവര്‍ഷം ഇന്ത്യയില്‍ സി.ഒ.പി.ഡി മൂലം മരിക്കുന്നത് ആറുലക്ഷത്തോളം പേർ
വജൈനല്‍ ഇന്‍ഫെക്ഷന് മാത്രമല്ല, നീണ്ട നേരം സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത് യൂറിനറി ട്രാക്റ്റ് ഇന്റെക്ഷനുകള്‍ക്ക്, അതായത് മൂത്രാശയ അണുബാധകള്‍ക്ക് സാധ്യതയേറുന്ന കാര്യമാണിത്. ഈ അണുബാധ കിഡ്‌നി, ബ്ലാഡര്‍ തുടങ്ങിയ ഏതു ഭാഗങ്ങളിലേയ്ക്കു വേണമെങ്കിലും പടരുകയും ചെയ്യാം. രക്തസ്രാവം അമിതമല്ലെങ്കിലും ആണെങ്കിലും മൂന്ന് മുതല്‍ നാല് മണിക്കൂര്‍ ഇടവേളയില്‍ പാഡുകള്‍ മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ബാക്ടീരിയ ഉണ്ടാകുന്നതിനെ തടയുകയും ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്നു. സാനിറ്ററി പാഡുകൾ മാത്രമല്ല, ടാമ്പൂണുകളും മെന്‍സ്ട്രല്‍ കപ്പായാല്‍ പോലും ഇടയ്ക്കിടെ മാറ്റേണ്ടത് പ്രധാനമാണ്. ദീര്‍ഘനേരം ടാമ്പൂണ്‍ യോനിയില്‍ സൂക്ഷിക്കുന്നത് ടോക്സിക് ഷോക്ക് സിൻഡ്രോം പോലുള്ള ഗുരുതര അണുബാധ ഉണ്ടാക്കാം.