CMDRF

പ്രൊമേറ്റ്‌ന്റെ’ ട്രാന്‍സ്പരന്റെ ഇയര്‍ ബഡ്സ് വിപണിയില്‍

പ്രൊമേറ്റ്‌ന്റെ’ ട്രാന്‍സ്പരന്റെ ഇയര്‍ ബഡ്സ് വിപണിയില്‍
പ്രൊമേറ്റ്‌ന്റെ’ ട്രാന്‍സ്പരന്റെ ഇയര്‍ ബഡ്സ് വിപണിയില്‍

ന്റലി ടച്ച് ടെക്‌നോജിയും ട്രാന്‍സ്പരന്റ് ഡിസൈനുമായി ട്രാന്‍സ്‌പോഡ് ഇയര്‍ബഡ് അവതരിപ്പിച്ച് പ്രൊമേറ്റ്. 26 മണിക്കൂര്‍ പ്ലേബാക് ടൈം, ബ്ലൂടുത് കണക്ടിവിറ്റി തുടങ്ങിയവ ഉള്ള ഇയര്‍ബഡിന്റെ വില ആമസോണില്‍ 1999 രൂപയാണ് , എന്നാല്‍ 1899 രൂപ ഓഫറില്‍ ഇപ്പോള്‍ ലഭ്യമാണ്. ബ്ലൂടുത്ത് വി 5.3 കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ഇയര്‍ബഡുകള്‍ 10 മീറ്റര്‍ വരെ കണക്റ്റിവിറ്റി പ്രധാനം ചെയ്യുന്നു കൂടാതെ ഇമേഴ്‌സീവ് ഓഡിയോ അനുഭവം നല്‍കുന്നതിന് ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യയുമുണ്ട്.

ട്രാന്‍സ്‌പോഡിന്റെ 350എംഎഎച്ച് ചാര്‍ജിങ് കേസ് 50 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും 26 മണിക്കൂര്‍ മൊത്തം പ്ലേ ടൈമും നല്‍കുന്നു. ഓരോ ഇയര്‍ബഡിലെയും ഇന്റലിടച്ച് കണ്‍ട്രോള്‍, മള്‍ട്ടി ഫംങ്ഷന്‍ ടച്ച് സെന്‍സറുകള്‍ എന്നിവയിലൂടെ ഓഡിയോ പ്ലേബാക്കും കോളുകളും അനായാസം നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.കറുപ്പ്, നീല, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളില്‍ 24 മാസത്തെ വാറന്റിയോടെയാണ് ട്രാന്‍സ്‌പോഡ് എത്തുന്നത്.

Top