മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വ്യാപാരി മുംതാസ് അലിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് മംഗളൂരു പൊലീസ്. ജനതാദൾ സെക്കുലർ എം.എൽ.സി അംഗം ബി.എം ഫാറൂഖിന്‍റെയും മുൻ കോൺഗ്രസ് എം.എൽ.എ മുഹിയുദ്ദീൻ ബാവയുടെയും സഹോദരനാണ് കാണാതായ മുംതാസ് അലി. ഇന്ന് രാവിലെയാണ് മുംതാസ് അലിലെ കാണാതായത്. ഇദ്ദേഹത്തിന്റെ ആഢംബര കാര്‍ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി മംഗളൂരു പൊലസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.
മുൻഭാഗം തകർന്ന നിലയിലായിരുന്നു കാർ. മുംതാസ് അലി പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വതത്തിൽ നദിയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Also Read: ഭക്ഷ്യവിഷബാധ; മഹാരാഷ്ട്രയിൽ 50 വിദ്യാർഥിനികൾ ആശുപത്രിയിൽ
പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ മുംതാസ് അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിന്റെ അടയാളങ്ങള്‍ വാഹനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.