യാഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ടോക്സിക്’. നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്.ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ പുതിയ അപ്ഡേറ്റ് പുറത്ത് എത്തുകയാണ്.
ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കുന്ന പ്രമുഖ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ ജെ ജെ പെറിയാണ് ഇപ്പോള്‍ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുന്നത്. ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്,ഡേ ഷിഫ്റ്റ് പോലുള്ള ചിത്രങ്ങളില്‍ സ്റ്റണ്ട് ഒരുക്കിയ പെറി ടോക്സിക്കിനായി മുംബൈ ഏയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോകള്‍ ഇതിനകം വൈറലായിട്ടുണ്ട്.
Also Read: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, പിന്നീടാണ് ഇഷ്ടപ്പെട്ടത്
മുന്‍പ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജെജെ പെറിക്കൊപ്പം യാഷ് ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ യാഷ് ചിത്രത്തില്‍ സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് പെറി എത്തിയത് ചിത്രത്തിന്റെ ഹൈപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
2023 ഡിസംബറില്‍ ടോക്സിക് പ്രഖ്യാപിച്ചത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രില്‍ 10 ന് തീയറ്ററുകളില്‍ എത്തും. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ഓറിയന്റഡ് ചിത്രമായിട്ടാണ് ഇതെന്നാണ് വിവരം. മറ്റ് അഭിനേതാക്കളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, യാഷിന്റെ നായികയായി കിയാര അദ്വാനി അഭിനയിക്കുമെന്ന് ഊഹിക്കപ്പെടുന്നു. അതേസമയം നയന്‍താര യാഷിന്റെ സഹോദരിയായി വേഷമിടുമെന്നാണ് വിവരം.