CMDRF

പ്രശ്നം സിനിമ രംഗത്ത്‌ മാത്രമെന്ന തരത്തിൽ പ്രചാരണം നടക്കുന്നു- ഖുശ്ബു

കുറ്റാരോപിതർക്ക് മുന്നറിയിപ്പു നൽകുമെന്നതിൽ സമിതി എടുത്ത തീരുമാനത്തിൽ തെറ്റില്ല. അതിക്രമം നേരിട്ടവർ മാധ്യമങ്ങളിൽ വെളിപ്പെടുത്തുന്ന തീരുമാനത്തെ താൻ അനുകൂലിക്കുന്നെന്നും ഖുശ്ബു വ്യക്തമാക്കി.

പ്രശ്നം സിനിമ രംഗത്ത്‌ മാത്രമെന്ന തരത്തിൽ പ്രചാരണം നടക്കുന്നു- ഖുശ്ബു
പ്രശ്നം സിനിമ രംഗത്ത്‌ മാത്രമെന്ന തരത്തിൽ പ്രചാരണം നടക്കുന്നു- ഖുശ്ബു

സിനിമാരംഗത്ത് മാത്രമാണ് സ്ത്രീകൾക്ക് നേരേയുള്ള അതിക്രമം നടക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രശസ്ത നടിയും നിലവിൽ ബി.ജെ.പി. നേതാവുമായ ഖുശ്ബു.

സിനിമ രംഗമുൾപ്പെടെ ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സിനിമാരംഗത്തെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് ഇപ്പോൾ പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു.

Also Read: മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി സുമലത

സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ തമിഴ്‌ സിനിമയിൽ താരസംഘടനയായ നടികർ സംഘം രൂപവത്കരിച്ച സമിതി എടുത്ത തീരുമാനങ്ങളെ ഖുശ്ബു സ്വാഗതം ചെയ്തു. കുറ്റാരോപിതർക്ക് മുന്നറിയിപ്പു നൽകുമെന്നതിൽ സമിതി എടുത്ത തീരുമാനത്തിൽ തെറ്റില്ല. അതിക്രമം നേരിട്ടവർ മാധ്യമങ്ങളിൽ വെളിപ്പെടുത്തുന്ന തീരുമാനത്തെ താൻ അനുകൂലിക്കുന്നെന്നും ഖുശ്ബു വ്യക്തമാക്കി.

Top