പോഷകഗുണങ്ങളാൽ സമ്പന്നമാണ് ശർക്കര. പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അതുകൊണ്ടു തന്നെ സാവധാനത്തിലേ ഉയരുകയുള്ളൂ. പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഒരു ചോയ്സ് ആണ്. ഭക്ഷണത്തിൽ ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നത് ക്ഷീണം കുറയ്ക്കാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
മറ്റ് മധുരപലഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ശർക്കര ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. ശർക്കരയിൽ ഫിനോളിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ പൊതുവെ ചിലതരം കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
Also Read: ഈ സാൻവിച്ച് കുട്ടികൾക്ക് ഇഷ്ടമാകും
ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസനപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസമേകാൻ ശർക്കര സഹായിക്കും. ശർക്കരയിൽ ഇഞ്ചിയോ എള്ളോ ചേർത്ത് കഴിക്കുന്നത് ശ്വസനപ്രശ്നങ്ങൾ അകറ്റി ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കി കരളിനെ ഡീടോക്സിഫൈ ചെയ്യാൻ ശർക്കര സഹായിക്കുന്നു. ശർക്കരയുടെ ക്ലെൻസിങ് ഗുണങ്ങൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശർക്കരയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദ്ദത്തെ പ്രതിരോധിക്കുന്നു. ഫ്രീറാഡിക്കലുകളെ തുരത്തി ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ക്ഷീണംതോന്നുന്നുവെങ്കിൽ, ഒരു ശർക്കര കഷ്ണം കഴിക്കുന്നത് നിങ്ങൾക്ക് ഉടനടി ഊർജ്ജം നൽകും. പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ, ശർക്കര ശരീരം ക്രമേണ ആഗിരണം ചെയ്യാൻ അനുവദിക്കുന്നതാണ്, അതായത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് ഉയരുകയില്ല. ശർക്കരയിൽ സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിവിധ അണുബാധകൾക്കുള്ള ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കാൻ സഹായിക്കുന്നു.
Also Read: അല്ല, ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ
സൗന്ദര്യസംരക്ഷണത്തിന് ശർക്കര മികച്ചതാണ്. നിരവധി പ്രകൃതിദത്ത ഗുണങ്ങളാൽ നിറഞ്ഞതാണ് ശർക്കര. വിവിധ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ ഇത് ചർമ്മത്തിന് ശരിയായ പോഷണം നൽകുന്നു. ശർക്കരപ്പൊടി ചർമ്മത്തിലെ അണുബാധയ്ക്കും തിളങ്ങുന്ന ചർമ്മത്തിനും ചർമ്മത്തെ വെളുപ്പിക്കുന്നതിനുള്ള ചികിത്സയ്ക്കും ഉപയോഗപ്രദമാണ്. ചർമ്മത്തിന് ശരിയായ പോഷണം എന്നാൽ ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം സ്വന്തമാക്കാനും ശർക്കര സഹായിക്കും. അന്നജത്തിന്റെ സ്വാഭാവിക ഉറവിടമാണ് ശർക്കര. ഊർജനില മെച്ചപ്പെടുത്തുന്ന ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ശർക്കര പെട്ടെന്ന് ഊർജമേകുന്ന ഒന്നാണ്.