പ്ര​വാ​സി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് ര​ണ്ടു​വ​ർ​ഷ​മാ​യി കുറയ്ക്കണമെന്ന് നിർദേശം

പ്ര​വാ​സി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് ര​ണ്ടു​വ​ർ​ഷ​മാ​യി കുറയ്ക്കണമെന്ന് നിർദേശം
പ്ര​വാ​സി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് ര​ണ്ടു​വ​ർ​ഷ​മാ​യി കുറയ്ക്കണമെന്ന് നിർദേശം

മ​നാ​മ: പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​​ന്ത്രി​ക്കാ​നാ​യി അ​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​മാ​യി കു​റ​ക്ക​ണ​മെ​ന്ന നി​ർ​​ദേ​ശ​വു​മാ​യി എം.​പി. പാ​ർ​ല​മെ​ന്റ് അം​ഗം മു​നീ​ർ സു​റൂ​റ. സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനാണ് തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന് ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചത്.

തൊ​ഴി​ലു​ക​ൾ​ക്കു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളെ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. മാ​ത്ര​മ​ല്ല ഈ ​പെ​ർ​മി​റ്റു​ക​ൾ ഒ​രി​ക്ക​ൽ മാ​ത്ര​മേ പു​തു​ക്കി ന​ൽ​കാ​വൂ. തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നുമാണ് ആ​വ​ശ്യം.

Also Read: ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി യുഎഇ

ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ത​ട​യാ​നു​മു​ള്ള ദേ​ശീ​യ ശ്ര​മ​ങ്ങ​ളെ ഈ ​ഭേ​ദ​ഗ​തി പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ അ​നാ​വ​ശ്യ​മാ​യി രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ലം താ​മ​സി​ക്കു​ന്ന​ത് ത​ട​യാ​ൻ ഇ​ത് സ​ഹാ​യി​ക്കും. തൊ​ഴി​ൽ തേ​ടു​ന്ന ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​കു​​മെ​ന്നും എം.​പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Top