CMDRF

പി പി ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ; ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കും

പ്രോസിക്യൂഷൻ്റെ വാദത്തിനിടെ എതിർപ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമർശിച്ചു.

പി പി ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ; ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കും
പി പി ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ; ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജിയിൽ വധം കേൾക്കൽ തുടരുകയാണ്. പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉയർത്തുന്നത്. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. അതേസമയം, പ്രോസിക്യൂഷൻ്റെ വാദത്തിനിടെ എതിർപ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമർശിച്ചു. വാദം തുടരുന്നതിനിടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികൾ തുടരും.

Also Read: നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ മൊഴി നൽകിയിട്ടുണ്ട്. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ദിവ്യ പങ്കെടുക്കേണ്ട ആവശ്യമില്ലായിരുന്നു. പത്തു വർഷം ലഭിക്കാവുന്ന ശിക്ഷയാണ് ചെയ്തത്. ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടു ദിവസം കൊണ്ട് വ്യക്തമാകും എന്ന് പറഞ്ഞത് ഇതിന് തെളിവാണ്.

ജില്ല കലക്ടറോട് രാവിലെ ദിവ്യ പരാതി പറഞ്ഞു. എന്നാൽ, യാത്രയയപ്പ് ചടങ്ങിൽ ഇക്കാര്യം പറയരുതെന്നും അതിനുള്ള വേദിയല്ലെന്നും കലക്ടർ മറുപടി നൽകിയതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. നേരത്തെ, ദിവ്യയുടെ വിവാദ പ്രസംഗം അഭിഭാഷകൻ കോടതിയിൽ വായിച്ചിരുന്നു.

Top