ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ ; സീതപ്പഴത്തിന് പലതുണ്ട് ​ഗുണം

സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്

ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ ; സീതപ്പഴത്തിന് പലതുണ്ട് ​ഗുണം
ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ ; സീതപ്പഴത്തിന് പലതുണ്ട് ​ഗുണം

ത്തച്ചക്ക, സീതപ്പഴം, കസ്റ്റാർഡ് ആപ്പിൾ എന്നീ പേരികളിൽ പലയിടങ്ങളിലും സുലഭമായി ലഭിക്കുന്ന പഴം ആരോ​ഗ്യത്തിന് ഏറെ ​ഗുണങ്ങളുള്ളതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്. ഈ പഴത്തിന് കട്ടിയുള്ള പുറംതൊലിയാണ് ഉള്ളതെങ്കിലും ഇതിനുള്ളിലെ മാംസളമായ ഭാഗത്തിന് മനം മയക്കുന്ന മധുര രുചിയാണുള്ളത്. ഇത് ജ്യൂസ് ആക്കിക്കുടിച്ചാൽ ഇതിൽ പരം രുചികരമായ പാനീയം വേറെയില്ല എന്ന് ചിലർക്കെങ്കിലും തോന്നും. ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലാണ് ഇത് ഏറ്റവും വ്യാപകമായി കൃഷി ചെയ്തുവരുന്നത്.

സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ഇവ ക്രമപ്പെടുത്തുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സീതപ്പഴം നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കും.

Also Read: രാത്രി കുടിച്ചത് ഇത്തിരി കൂടിപ്പോയോ…. എന്നാൽ രാവിലെ ഹാങ് ഓവർ ഉറപ്പാ

നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ അസാധാരണ പഴം പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും അതുപോലെ ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും വളരെയധികം സഹായിക്കും.ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കസ്റ്റാർഡ് ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് വിശപ്പ് കുറയ്ക്കാനും അമിതഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നതിനും സഹായകമാണ്.

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ നേടാനും നമ്മുടെ ഹൃദയത്തെ ആരോഗ്യ പൂർവ്വം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. ഇത് നമ്മുടെ രക്തസമ്മർദ്ദത്തെയും നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. സീത പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മത്തെയും മുടിയിഴകളെയും ആരോഗ്യകരമായി നിലനിർത്തുന്നു. ഈ പഴം കണ്ണുകൾക്ക് ഏറ്റവും നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദഹനക്കേടുകളെ പരിഹരിക്കാനും ഇത് മികച്ച രീതിയിൽ ഫലം ചെയ്യുമെന്ന് പറയപ്പെടുന്നു.

Top