CMDRF

മുസ്ലീംങ്ങളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട; മഹാരാഷ്ട്ര പഞ്ചായത്ത് പ്രമേയത്തിനെതിരെ പ്രതിഷേധം

ഓഗസ്റ്റ് 28ന് പാസാക്കിയ പ്രമേയം സെപ്റ്റംബർ 5ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതിൽ സർപഞ്ച് രസിക പാട്ടീൽ ഒപ്പുവെക്കുകയും ചെയ്തു

മുസ്ലീംങ്ങളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട; മഹാരാഷ്ട്ര പഞ്ചായത്ത് പ്രമേയത്തിനെതിരെ പ്രതിഷേധം
മുസ്ലീംങ്ങളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട; മഹാരാഷ്ട്ര പഞ്ചായത്ത് പ്രമേയത്തിനെതിരെ പ്രതിഷേധം

മുംബൈ: മഹാരാഷ്ട്രയിൽ ഭരണഘടനാ വിരുദ്ധ പ്രമേയത്തിനെതിരെ പ്രതിഷേധം ശക്തം. പുതിയ താമസക്കാരായ മുസ്‌ലിംകളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട എന്നത് സംബന്ധിച്ച പ്രമേയമാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ ഷിഗ്നാപൂര്‍ ഗ്രാമപഞ്ചായത്തിൽ പാസായത്. നവംബറിൽ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണിത്.

ഓഗസ്റ്റ് 28ന് പാസാക്കിയ പ്രമേയം സെപ്റ്റംബർ 5ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതിൽ സർപഞ്ച് രസിക പാട്ടീൽ ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ, പ്രാദേശിക മുസ്ലീം സംഘടനകൾക്കിടയിൽ പ്രമേയം പ്രകോപനം സൃഷ്ടിച്ചു. സർപഞ്ചിനും പഞ്ചായത്ത് അംഗങ്ങൾക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം എജുക്കേഷൻ സൊസൈറ്റി (എം.ഇ.എസ്) ജില്ല മജിസ്‌ട്രേറ്റിന് ഔപചാരികമായി പരാതി നൽകി.

Also Read: ഡൽഹിയിൽ ഇരുനില കെട്ടിടം തകർന്ന് അപകടം; 12 പേരെ രക്ഷപ്പെടുത്തി

സംഭവം വിവാദമായതോടെ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പഞ്ചായത്തി​ന്‍റെ അധികാരത്തെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാദം. കൂടാതെ, ഉത്തരവ് ഇറക്കിയത് പ്രദേശത്തെ മുസ്ലീംകളെ ഉദ്ദേശിച്ചല്ലെന്നും മറിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ ലക്ഷ്യമാക്കിയാണെന്നുമാണ് വാദം.

Also Read: ജനാധിപത്യോത്സവം ശക്തമാക്കണം; വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

സർപഞ്ച് രസിക പാട്ടീൽ വിശദീകരവുമായി രംഗത്തിറങ്ങി. പ്രമേയം തെറ്റിദ്ധരിക്കപ്പെട്ടതായി പാട്ടീൽ വിഡിയോ പ്രസ്താവന നടത്തി. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് രണ്ട് ‘ബംഗ്ലാദേശി’ മുസ്‍ലിം സ്ത്രീകൾ ആധാർ കാർഡുമായി ഗ്രാമത്തിൽ എത്തിയെന്നും അവർ ഇന്ത്യൻ പൗരന്മാരായി ജീവിക്കുന്നുവെന്നുമായിരുന്നു ന്യായീകരണം. ഗ്രാമസഭയിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടതോടെ, പ്രത്യേക സാഹചര്യത്തെ അഭിസംബോധന ചെയ്യാൻ പ്രമേയം ലക്ഷ്യമിടുന്നുവെന്നും സമൂഹത്തി​ന്‍റെ സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിലാണ് ഇപ്പോൾ ഇത് ചിത്രീകരിക്കപ്പെടുന്നതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Top