CMDRF

രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം

രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

കല്‍പ്പറ്റ: ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. രഞ്ജിത്തിന്റെ വയനാട് തൃക്കൈപ്പറ്റയിലെ റിസോര്‍ട്ടിലാണ് യൂത്ത് കോണ്‍ഗ്രസ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. നടിയുടെ ആരോപണത്തില്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് പൊലീസ് സംഘമെത്തി. രഞ്ജിത്ത് വീട്ടിലില്ലെന്ന് മനസ്സിലാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

also read: രഞ്ജിത്തിനെതിരെ അന്വേഷണം വേണം: യൂത്ത് കോൺഗ്രസിന്റെ പരാതി

Top