ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധം: സംസ്ഥാനത്തെ എല്ലാ മില്‍മ ഡയറികളും പണിമുടക്കിലേക്ക്

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധം: സംസ്ഥാനത്തെ എല്ലാ മില്‍മ ഡയറികളും പണിമുടക്കിലേക്ക്
ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധം: സംസ്ഥാനത്തെ എല്ലാ മില്‍മ ഡയറികളും പണിമുടക്കിലേക്ക്

മ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധവുമായി മില്‍മ തൊഴിലാളികള്‍. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ മില്‍മ ഡയറികളും പണിമുടക്കും. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. മറ്റന്നാള്‍ അര്‍ധരാത്രി മുതലാണ് പണിമുടക്ക്. നാളെ അഡീഷണല്‍ ലേബര്‍ കമ്മിഷന്‍ യൂണിയന്‍ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ ധാരണയായില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടുപോകും.

2023ല്‍ പുതിയ ശമ്പള പരിഷ്‌കരണ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. പാല്‍ ശേഖരണവും വിതരണവും തടസപ്പെടും. സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Top