മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കുന്ന പ്രോട്ടോക്കോൾ വരണം: സുപ്രീം കോടതി നോട്ടീസ്

പല പ്രായപരിധി ആയത്കൊണ്ട് തന്നെ ഏത് പ്രായത്തിലുള്ളവർക്കാണ് മദ്യം നൽകുന്നതെന്ന ധാരണ വിൽപ്പനക്കാർക്കില്ല

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കുന്ന പ്രോട്ടോക്കോൾ വരണം: സുപ്രീം കോടതി നോട്ടീസ്
മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കുന്ന പ്രോട്ടോക്കോൾ വരണം: സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ബാറുകൾ, പബുകൾ മദ്യഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നും ഇനി മുതൽ മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.

Also Read: മലിനീകരണത്തെ ഒരു മതവും പ്രോൽസാഹിപ്പിക്കുന്നില്ല, പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ട് ?

രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ മദ്യം വാങ്ങുന്നവരുടെ പ്രായപരിധി പലതരത്തിലാണ്. കേരളത്തിൽ 23 വയസ്സ് ആണ്. ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ 18 വയസ് കഴിഞ്ഞാൽ മദ്യപാനം ആകാം. 25 വയസാണ് ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ. കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് ആദ്യമായി മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത് കരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.

പല പ്രായപരിധി ആയത്കൊണ്ട് തന്നെ ഏത് പ്രായത്തിലുള്ളവർക്കാണ് മദ്യം നൽകുന്നതെന്ന ധാരണ വിൽപ്പനക്കാർക്കില്ല. വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് മദ്യം വിൽക്കുന്നവർക്ക് കനത്ത ശിക്ഷയാണെന്നും ഇന്ത്യയിലും അതേ രീതി കൊണ്ട് വരണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Top