സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് നടിയും സൂര്യയുടെ പങ്കാളിയുമായ ജ്യോതിക. ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കങ്കുവ ഗംഭീര കാഴ്ചാനുഭവമാണ്. സൂര്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂര്‍ വര്‍ക്കായില്ല. കര്‍ണകഠോരമായ ശബ്ദമായിരുന്നു. മിക്കവാറും ഇന്ത്യന്‍ സിനിമകളില്‍ പോരായ്മകളുണ്ടാവും, പ്രത്യേകിച്ച് വലിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഇത്തരം ചിത്രങ്ങളില്‍. എന്നാല്‍, മൂന്നുമണിക്കൂറില്‍ വെറും അരമണിക്കൂര്‍ മാത്രമാണിത്. അതിനു ശേഷം മികച്ച സിനിമാ അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും ജ്യോതിക പറഞ്ഞു.
ആദ്യ ഷോ അവസാനിക്കുന്നതിന് മുമ്പ് തന്നെ മോശം അഭിപ്രായങ്ങള്‍ വന്നു. ഒന്നിലേറെ ഗ്രൂപ്പുകളുടെ പ്രൊപ്പഗാന്‍ഡ പോലെ തോന്നുന്നു. ചിത്രത്തിന്റെ കണ്‍സെപ്റ്റും 3ഡി ചെയ്യാനെടുത്ത പ്രയത്‌നവും ഗംഭീര ദൃശ്യങ്ങളും കൈയ്യടി അര്‍ഹിക്കുന്നുവെന്നും, ആദ്യ ദിനം മുതല്‍ തന്നെ ചിത്രത്തിനെതിരെ നെഗറ്റീവ് പ്രചരിപ്പിച്ചവെന്നത് ദുഃഖകരമാണെന്നും ജ്യോതിക പറഞ്ഞു.
Also Read: പുഷ്പയെത്താൻ ഇനി അധികസമയമില്ല
കങ്കുവയുടെ നല്ല വശങ്ങള്‍ എന്തൊക്കെയാണ്. രണ്ടാം ഭാഗത്തിലെ സ്ത്രീകളുടെ ആക്ഷന്‍ രംഗങ്ങള്‍. ചെറിയ കുട്ടിയുടെ സ്‌നേഹം, കങ്കുവയോടുള്ള ചതി. റിവ്യൂ ചെയ്യുമ്പോള്‍ നല്ല കാര്യങ്ങള്‍ അവര്‍ മറന്നുപോയെന്ന് തോന്നുന്നു. എന്നെങ്കിലും അവ വായിക്കണോ കേള്‍ക്കണോ അതോ വിശ്വസിക്കണോ എന്നാണ് ഞാന്‍ അത്ഭുതപ്പെടുത്തുന്നു.
Also Read: ധനുഷ് ഏകാധിപതിയോ; ശിവകാര്‍ത്തികേയന്റെ വീഡിയോ വീണ്ടും വൈറലാകുന്നു
മാധ്യമങ്ങളില്‍ നിന്നും ചില സാഹോദരങ്ങളില്‍ നിന്നുമുള്ള നെഗറ്റീവ് റിവ്യൂസ് എന്നെ അദ്ഭുതപ്പെടുത്തുന്നു. കാരണം ഞാന്‍ മുമ്പ് കണ്ട ഏറ്റവും ബുദ്ധിശൂന്യമായ ബിഗ്ബജറ്റ് സിനിമകള്‍ക്കായി അവര്‍ ഇത് ചെയ്തിട്ടില്ല. പഴയ കഥയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ സംഭാഷണവും അവിശ്വസനീയ ആക്ഷന്‍ രംഗങ്ങളുമെല്ലാമാണ് അതിലുണ്ടായിരുന്നത്- ജ്യോതിക പറഞ്ഞു.