CMDRF

‘വി എസ് കേരളത്തിന്റെ ചരിത്രപുരുഷന്‍, ആരാധനയോടെ കാണുന്ന വ്യക്തിത്വം’: പി എസ് ശ്രീധരന്‍ പിള്ള

എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാന്‍ ശ്രമിക്കണം. കേരളത്തിന്റെ പൊതുകാര്യങ്ങള്‍ക്കു വേണ്ടിപൊരുതിയ നേതാവാണ് അദ്ദേഹം.

‘വി എസ് കേരളത്തിന്റെ ചരിത്രപുരുഷന്‍, ആരാധനയോടെ കാണുന്ന വ്യക്തിത്വം’: പി എസ് ശ്രീധരന്‍ പിള്ള
‘വി എസ് കേരളത്തിന്റെ ചരിത്രപുരുഷന്‍, ആരാധനയോടെ കാണുന്ന വ്യക്തിത്വം’: പി എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസ നേര്‍ന്ന് ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ള. തിരുവനന്തപുരത്ത് വി.എസിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം പിറന്നാള്‍ ആശംസ നേര്‍ന്നത്. വി.എസ് അച്യുതാനന്ദന്‍ ചരിത്രപുരുഷനെന്നും താന്‍ ആരാധനയോടെ കാണുന്ന വ്യക്തിത്വമാണെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

Read Also: ‘കേരളത്തില്‍ എല്ലാ വര്‍ഗീയ ശക്തികളും ഒരേ സ്വരത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുകയാണ്’: മുഖ്യമന്ത്രി

തന്റെയും അദ്ദേഹത്തിന്റെയും ആശയം വ്യത്യസ്തമാണ്. ചില നേതാക്കള്‍ അവരവരുടെ പാര്‍ട്ടി ചട്ടക്കൂടിനപ്പുറം പൊതുസമൂഹത്തിന്റെയും എല്ലാവരുടെയും വക്താക്കളായി മാറും. അങ്ങനെയുള്ള ഒരാളാണ് അച്യുതാനന്ദന്‍. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ശത്രുവായി കാണാന്‍ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാന്‍ ശ്രമിക്കണം. കേരളത്തിന്റെ പൊതുകാര്യങ്ങള്‍ക്കു വേണ്ടിപൊരുതിയ നേതാവാണ് അദ്ദേഹം.

Read Also: ഇറാനെതിരായ രഹസ്യ ഫയൽ ചോർത്തി, അമേരിക്ക അന്വേഷണം തുടങ്ങി, അമ്പരന്ന് ഇസ്രയേൽ

ഇ.എം.എസ് മരിച്ച ദിവസമാണ് എല്‍.കെ. അദ്വാനി ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനമേറ്റെടുക്കലുമായി ബന്ധപ്പെട്ട് അന്നു വലിയ ആഘോഷമൊക്കെ നിശ്ചയിരുന്നു. എന്നാല്‍, അദ്വാനി അതിനൊന്നും നില്‍ക്കാതെ ഇവിടെ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച ചരിത്രമുണ്ട്. ഇ.എം.എസ് ഞങ്ങളുടെ ആശയത്തെ നൂറു ശതമാനവും എതിര്‍ത്തയാളായിരിക്കുമ്പോഴായിരുന്നു ഇതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Top