CMDRF

2 സ്കൂളുകളിലെ പിടിഎ ഭാരവാഹി കഞ്ചാവ് കേസിൽ അറസ്റ്റിൽ; കടത്തിയത് 88 കിലോ കഞ്ചാവ്

കഴിഞ്ഞ ദിവസമാണ് വാളയാർ പൊലീസ് രണ്ട് കാറുകളിലായി കൊണ്ടുവന്ന 88 കിലോ കഞ്ചാവ് പിടികൂടിയത്.

2 സ്കൂളുകളിലെ പിടിഎ ഭാരവാഹി കഞ്ചാവ് കേസിൽ അറസ്റ്റിൽ; കടത്തിയത് 88 കിലോ കഞ്ചാവ്
2 സ്കൂളുകളിലെ പിടിഎ ഭാരവാഹി കഞ്ചാവ് കേസിൽ അറസ്റ്റിൽ; കടത്തിയത് 88 കിലോ കഞ്ചാവ്

പാലക്കാട്: കഞ്ചാവ് കേസിൽ പിടിയിൽ ആയത് പാലക്കാട് വല്ലപ്പുഴയിലെ പിടിഎ പ്രസിഡന്റ്. വല്ലപ്പുഴയിലെ രണ്ട് സ്കൂളുകളിലെ പിടിഎ പ്രസിഡന്റായ വല്ലപ്പുഴ സ്വദേശി അനൂപാണ് 88 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായിരിക്കുന്നത്. നിലവിൽ എന്‍സിപി യുവജന നേതാവ് കൂടിയാണ് അറസ്റ്റിലായ അനൂപ്. കഴിഞ്ഞ ദിവസമാണ് വാളയാർ പൊലീസ് രണ്ട് കാറുകളിലായി കൊണ്ടുവന്ന 88 കിലോ കഞ്ചാവ് പിടികൂടിയത്. അന്ന് തന്നെ പോലീസ് 3 പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർക്ക് പിന്നിലെ പ്രധാനിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

Also Read: അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം

വല്ലപ്പുഴയിലെ തന്നെ രണ്ട് സ്കൂളുകളിലെ പിടിഎ ഭാ​രവാഹിയായ അനൂപാണ് ഈ കഞ്ചാവ് കടത്തിലെ പ്രധാനിയെന്ന് ഇതോടെ പൊലീസിന് മനസ്സിലായി. ഒരു സ്കൂളിലെ പിടിഎ പ്രസിഡന്റും അതേസമയം മറ്റൊരു സ്കൂളിലെ പിടിഎ വൈസ് പ്രസിഡന്റുമാണ് അനൂപ്. ഇയാളാണ് 88 കിലോ കഞ്ചാവ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പണം മുടക്കിയിരിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ് അനൂപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top