പൊതുഭരണ വകുപ്പ് ഉത്തരവ്: നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുക. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ് കളക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

നിർബന്ധിത പിരിവും അടിച്ചേൽപ്പിക്കുന്ന ടിക്കറ്റ് വില്പനയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം. ഓഗസ്റ്റ് 10നാണ് എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്.

Top