CMDRF

സൗദി അറേബ്യ എംപോക്‌സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി

സൗദി അറേബ്യ എംപോക്‌സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി
സൗദി അറേബ്യ എംപോക്‌സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി

റിയാദ്: സൗദി അറേബ്യയില്‍ എംപോക്‌സ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. എംപോക്‌സ് ടൈപ്പ് 1 കേസുകളൊന്നും സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗോളതലത്തില്‍ എംപോക്‌സ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം. ശനിയാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എംപോക്‌സ് രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സൗദിയിലെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാണ്. വൈറസ് വ്യാപനം തടയാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബോധവത്കരണ ക്യാമ്പയിനുകളും നടത്തിയിട്ടുണ്ട്.

Top