വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റിയിലെ നൊഗുചി മ്യൂസിയം പുരസ്‌കാരം ബഹിഷ്‌കരിച്ച് പുലിറ്റ്‌സര്‍ സമ്മാന ജേതാവ് ജുംപ ലാഹിരി. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ ധരിച്ചെത്തിയ മൂന്ന് ജീവനക്കാരെ മ്യൂസിയത്തില്‍നിന്ന് പിരിച്ചുവിട്ടതിനെ തുടർന്നാണ് എഴുത്തുകാരി സ്ഥാപനത്തിന്റെ പേരിലുള്ള പുരസ്‌കാരം ബഹിഷ്‌കരിച്ചത്.
ALSO READ: ആത്മഹത്യാ പെട്ടിയില്‍ 64കാരി ജീവനൊടുക്കി; നിരവധി പേര്‍ കസ്റ്റഡിയില്‍
രാഷ്ട്രീയ സന്ദേശങ്ങളോ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ ധരിച്ചുകൊണ്ട് ജോലിക്കെത്തുന്നവരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞമാസം മ്യൂസിയം അറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ പുതിയ ഡ്രസ് കോഡ് നയത്തോടുള്ള പ്രതികരണമായി 2024-ലെ ഇസാമു നൊഗുചി അവാര്‍ഡ് ജുംപ ലാഹിരി നിരസിച്ചുവെന്ന് നൊഗുചി മ്യൂസിയം തന്നെയാണ് വിവരം അറിയിച്ചത്.എഴുത്തുകാരിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും വസ്ത്രധാരണരീതിയിലെ പുതിയ നയം മറ്റുള്ളവരുടെ വീക്ഷണവുമായി പൊരുത്തപ്പെടുകയോ ചെയ്യാതിരിക്കുകയോ ചെയ്യാമെന്നും സ്ഥാപനം അഭിപ്രായപ്പെട്ടു.