കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷത്തോളമായി ജയിലില്‍ കഴിഞ്ഞ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് പുറത്തേക്ക്. സുപ്രീം കോടതിയാണ് കഴിഞ്ഞ ദിവസം സുനിക്ക് ജാമ്യമനുവദിച്ചത്.
എറണാകുളം വിട്ട് പുറത്തു പോകരുത്. ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. മാധ്യമങ്ങളോട് സംസാരിക്കരുത്. സാക്ഷികളായോ പ്രതികളായോ ബന്ധപ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പൾസർ സുനിക്ക് എറണാകുളം റൂറൽ പോലീസ് സുരക്ഷ ഒരുക്കണം.