കുടവയറും പൊണ്ണത്തടിയും നമ്മളെ അലട്ടുന്നുണ്ടോ? എങ്കില്‍ അതിനെ അവഗണിക്കരുത്. തീര്‍ച്ചയായും മികച്ചൊരു ഡയറ്റ് നമ്മള്‍ ആദ്യ ഉണ്ടാക്കിയെടുക്കണം. അത് ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും ധാരാളം ഇതിലുണ്ടാവണം. അതുപോലെ റെഡ് മീറ്റ് ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക. ചിക്കന്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക. ഇലഭക്ഷണങ്ങള്‍ പോഷകങ്ങള്‍ ധാരാളം ശരീരത്തിന് നല്‍കുന്നതാണ്. പാലും പാല്‍ ഉല്‍പ്പന്നങ്ങളും അതുപോലെ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ നിര്‍ബന്ധമായും ഇനി മുതല്‍ മത്തങ്ങും ഉള്‍പ്പെടുത്താം. അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മത്തങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. നിത്യേനയുള്ള ഡയറ്റില്‍അത് ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ എയിനാല്‍ സമ്പുഷ്ടമാണ് മത്തങ്ങ. അത് ശരീരത്തിലേക്ക് ധാരാള പോഷകങ്ങള്‍ എത്തിക്കും. വിറ്റാമിനുകളും ധാതുക്കളുമാണ് കൂടുതലായി മത്തങ്ങയില്‍ അടങ്ങിയിട്ടുള്ളത്. ഭാരം കുറയ്ക്കാന്‍ ഇവ ഏറെ ആവശ്യമാണ്. അതുപോലെ കലോറികളും ഇവയില്‍ തീരെ കുറവാണ്.
കാരണം മത്തങ്ങയില്‍ 94 ശതമാനവും ജലാംശമാണ് അടങ്ങിയിരിക്കുന്നത്. ബീറ്റാ-കരോട്ടിന്റെ വലിയ സാന്നിധ്യവും ഇതിലുണ്ട്. ഇവ പോഷകങ്ങളെ വിറ്റാമിന്‍ എയിലേക്ക് മാറ്റിയെടുക്കാന്‍ സഹായിക്കും. മത്തങ്ങയുടെ സീഡ്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അത്ഭുതകരമായ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാവും.അതുപോലെ ആന്റിഓക്സിഡന്റിനാല്‍ സമ്പന്നമാണ് മത്തങ്ങ. ആല്‍ഫ-കരോട്ടീന്‍, ബീറ്റാ കരോട്ടീന്‍, ബേറ്റ-ക്രിപ്റ്റോസാന്തിന്‍, എന്നി ആന്റി ഓക്സിഡന്റുകളാണ്. ഇവ വളരെ ഉയര്‍ന്ന അളവില്‍ മത്തങ്ങയിലുണ്ട്. ഇവ ചര്‍മത്തെ സുന്ദരമാക്കാനും സഹായിക്കും. നമ്മുടെ ചര്‍മത്തിന്റെ കോശങ്ങളെ കേടുപാടുകള്‍ സംഭവിക്കാതെ ഇവ തടയും. സൂര്യ രശ്മികളേറ്റ് ചര്‍മം നശിച്ച് പോകുന്നത് തടയാനും ആന്റിഓക്സിഡന്റുകള്‍ സഹായിക്കും. ക്യാന്‍സര്‍, കണ്ണ് രോഗങ്ങള്‍, എന്നിവയെല്ലാം പ്രതിരോധിക്കാന്‍ മത്തങ്ങയ്ക്ക് സാധിക്കും. വിറ്റാനുകളും അതുപോലെ പ്രതിരോധ ശേഷിയെ വന്‍ തോതില്‍ വര്‍ധിപ്പിക്കാനും മത്തങ്ങയ്ക്ക് സാധിക്കും. വിറ്റാമിനുകളായ എ, സി എന്നിവ ഉയര്‍ന്ന അളവില്‍ മത്തങ്ങയിലുണ്ട്. ഇവയാണ് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുക. അതുപോലെ മത്തങ്ങയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും നമ്മുടെ പ്രതിരോധ ശേഷിയെ ഉയര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ, അയേണ്‍, ഫോലേറ്റ് എന്നിവ ശരീരത്തിലേക്ക് വിതരണം ചെയ്യാന്‍ മത്തങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ കണ്ണിന്റെ കാഴ്ച്ചശക്തിയെയും ഇവ മെച്ചപ്പെടുത്തും. ലൂട്ടീനും സിയാസാന്‍ഡിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ വിറ്റാമിന്‍ സി, ഇ എന്നിവയും നമ്മുടെ കാഴ്ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നവയാണ്.