CMDRF

മത്തങ്ങ വിത്തുകള്‍ നിസ്സാരക്കാരനല്ല

മത്തങ്ങ വിത്തുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

മത്തങ്ങ വിത്തുകള്‍ നിസ്സാരക്കാരനല്ല
മത്തങ്ങ വിത്തുകള്‍ നിസ്സാരക്കാരനല്ല

മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മത്തങ്ങ വിത്തുകള്‍. ഡയറ്റില്‍ മത്തങ്ങാ വിത്തുകള്‍ ഉള്‍പ്പെടുത്തിക്കോളൂ. ഒരുപാട് ഗുണങ്ങള്‍ ഇത് നല്‍കും. അവ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മം

ചര്‍മ്മം കാത്തുരക്ഷിക്കാന്‍ പലതും നമ്മള്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ഹൃദയാരോഗ്യം

മത്തങ്ങ വിത്തുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Also Read: ഉരുളക്കിഴങ്ങ് എല്ലാവർക്കും കഴിക്കാൻ പറ്റുമോ..?

നല്ല ഉറക്കം

ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനത്തിന് ഇവ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും സിങ്കും അടങ്ങിയ മത്തങ്ങ വിത്തുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

മഗ്‌നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Also Read: പാഷൻ ഫ്രൂട്ട് സ്ഥിരമായി കഴിക്കുന്നുണ്ടോ ?

പ്രമേഹം

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

വണ്ണം കുറയ്ക്കാന്‍

മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Top