CMDRF

കാമോ എഡിഷൻ എത്തിച്ച് പഞ്ചിന്റെ രണ്ടാം വരവ്

സീവീട് ഗ്രീൻ നിറത്തിലാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ അലങ്കരിച്ചിരിക്കുന്നത്

കാമോ എഡിഷൻ എത്തിച്ച് പഞ്ചിന്റെ രണ്ടാം വരവ്
കാമോ എഡിഷൻ എത്തിച്ച് പഞ്ചിന്റെ രണ്ടാം വരവ്

ഇന്ത്യയിലെ വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിന് കൃത്യമായ മേധാവിത്വം നല്‍കിയ വാഹനമാണ് പഞ്ച് എന്ന കുഞ്ഞന്‍ എസ്.യു.വി. രാജ്യത്തെ വില്‍പ്പന പട്ടികയില്‍ തുടര്‍ച്ചയായി ആദ്യ സ്ഥാനം നിലനിര്‍ത്തിയ വാഹനമാണ് പഞ്ച്. ഇപ്പോഴിതാ വീണ്ടും പഞ്ചിന്‍റെ കാമോ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. പരിമിത കാലത്തേക്ക് മാത്രമാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്.

കാമോ എഡിഷൻ പഞ്ചിനെ വേറിട്ടാതാക്കുന്നത് അതിന്റെ നിറം തന്നെയാണ്. സീവീട് ഗ്രീൻ നിറത്തിലാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ അലങ്കരിച്ചിരിക്കുന്നത്. ഇതിനൊപ്പം വെള്ളനിറത്തിലുള്ള റൂഫും നൽകുന്നുണ്ട്. 8,44,900 രൂപയ്ക്കാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറ്റവും അധികം വിൽക്കപ്പെടുന്ന കാറായ പഞ്ചിന്റെ കാമോ എഡിഷൻ പുറത്തിറക്കിയത്. കാമോ എഡിഷന്റെ മാറ്റങ്ങൾ അകത്തളത്തിലും പ്രകടമാണ്. കറുപ്പ് നിറത്തിലാണ് ഇന്റീരിയർ. കൂടാതെ കാമോ ഗ്രാഫിക്‌സും അകത്തളത്തിൽ കാണാം.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ എസി വെന്റുകൾ, വയർലെസ് ചാർജർ, സി-ടൈപ്പ് യുഎസ്ബി ചാർജർ, ഡ്രൈവറുടെ സൗകര്യത്തിനായി ആംറെസ്റ്റുള്ള സെന്റർ കൺസോൾ തുടങ്ങിയ ഫീച്ചറുകൾ എക്‌സ്റ്റീരിയർ ഡിസൈനിന് ആകർഷണീയം ആക്കുന്നു. പഞ്ചിന്റെ സിഎൻജി പതിപ്പും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. സിഎൻജി മോഡിൽ 72 bhp പവറും 103 Nm പീക്ക് ടോർക്കുമാണ് എഞ്ചിൻ വികസിപ്പിക്കുക. റെഗുലർ പഞ്ചിൽ കരുത്തേകുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ തന്നെയാണ് കാമോ എഡിഷനിലും കരുത്തേകുന്നത്.

ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവൽ എന്നീ ഗിയർബോക്‌സുകളാണ് പെട്രോൾ പതിപ്പിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. മാനുവൽ ട്രാൻസ്മിഷനിലാണ് സി.എൻ.ജി പതിപ്പ് എത്തുക. പഞ്ചിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകളുടെ വില 6.13 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് പോകുന്നത്. ഡിസൈൻ, പെർഫോമൻസ്, സേഫ്റ്റി എന്നിവ കാരണം 2021 ഒക്ടോബറിൽ ലോഞ്ച് ചെയ്തതുമുതൽ പഞ്ചിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു.

Top