ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം; ശിക്ഷ കടുപ്പിച്ച് ദുബൈ പൊലീസ്

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്താല്‍ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നതിനാണ് ദുബൈ പൊലീസ് ഭേദഗതി വരുത്തിയത്.

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം; ശിക്ഷ കടുപ്പിച്ച് ദുബൈ പൊലീസ്
ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം; ശിക്ഷ കടുപ്പിച്ച് ദുബൈ പൊലീസ്

ദുബൈ: ട്രാഫിക് നിയമങ്ങളില്‍ ഭേദഗതി വരുത്തി ദുബൈ പൊലീസ്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്താല്‍ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നതിനാണ് ദുബൈ പൊലീസ് ഭേദഗതി വരുത്തിയത്. റോഡപകടങ്ങള്‍ കുറക്കുക, റോഡുകളുടെ സുരക്ഷ വര്‍ധിപ്പിക്കുക, പിഴ ഈടാക്കുന്ന നടപടി ത്വരിതപ്പെടുത്തുക എന്നിവയാണ് 2015ല്‍ ഇറക്കിയ ട്രാഫിക് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് അറിയിച്ചു.

വാഹനം പിടിച്ചെടുക്കുന്ന കാലയളവ്

ജീവനും സ്വത്തിനും ഗതാഗത സുരക്ഷക്കും അപകടമുണ്ടാക്കുന്നതരത്തില്‍ റോഡുകളില്‍ വാഹനം പെട്ടെന്ന് വ്യതിചലിപ്പിച്ചാല്‍ 30 ദിവസം

മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാഞ്ഞാല്‍ 30 ദിവസം.

റോഡില്‍ സുരക്ഷ ഉറപ്പാക്കാതെ ഇടറോഡില്‍ പ്രധാന റോഡിലേക്ക് പ്രവേശിച്ചാല്‍ 14 ദിവസം

ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നതുമൂലം ശ്രദ്ധ തെറ്റിച്ചാല്‍ 30 ദിവസം

ജീവനോ സ്വത്തിനോ ഗതാഗത സുരക്ഷക്കോ അപകടമുണ്ടാക്കുന്നതരത്തില്‍ വാഹനം പിന്നോട്ടെടുത്താല്‍ 14 ദിവസം

ലൈന്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 14 ദിവസം

കൃത്യമായ കാരണമില്ലാതെ നടുറോഡില്‍ വാഹനം നിര്‍ത്തിയാല്‍ 14 ദിവസം

അപകടകരമായ ഓവര്‍ടേക്കിങ്ങിന് 14 ദിവസം

വാഹനത്തില്‍ ആവശ്യമായ സുരക്ഷ സാഹചര്യങ്ങള്‍ ഇല്ലാഞ്ഞാല്‍ 14 ദിവസം തടവ്

നിര്‍ബന്ധിത ലൈന്‍ പാലിക്കുന്നതില്‍ ഹെവി വാഹനങ്ങള്‍ പരാജയപ്പെട്ടാല്‍ 30 ദിവസം

അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ റോഡില്‍ ഹാര്‍ഡ് ഷോള്‍ഡറില്‍ വാഹനം പാര്‍ക്ക് ചെയ്യുകയോ ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിച്ച് മറ്റ് വാഹനങ്ങളെ മറികടക്കുകയോ ചെയ്താല്‍ 14 ദിവസം

അംഗീകൃതമായ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 14 ദിവസം

ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിച്ചാല്‍ 14 ദിവസം

അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റിയാല്‍ 14 ദിവസം

Top