ന്യൂഡൽഹി: ഐ.പി.എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണു മുന്നോടിയായി താരലേലം നടക്കാനിരിക്കെ, ഇപ്പോൾ ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങൾ ആരെല്ലാമാകും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഡൽഹി ക്യാപിറ്റൽസ് നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ഋഷഭ് പന്തിനെ ടീം റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹം ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്. അങ്ങനെയെങ്കിൽ തീർച്ചയായും മെഗാലേലത്തിലെ വിലയേറിയ താരങ്ങളിൽ ഒരാൾ പന്താകാനുള്ള സാധ്യത ഏറെയുണ്ട്. അതേസമയം എട്ടുവർഷം ക്യാപിറ്റൽസിനായി പാഡണിഞ്ഞ പന്ത് മൂന്ന് സീസണുകളിൽ ടീമിനെ നയിച്ചിട്ടുണ്ട്. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അഭിഷേക് പൊരൽ എന്നിവരെയാകും ഡൽഹി ഇനി നിലനിർത്തുക.
പന്തിനെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഫ്രാഞ്ചൈസി ഉടമകൾക്കിടയിൽ ഭിന്നതയുള്ളതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സി വിടാൻ തയാറാകുന്ന ശ്രേയസ് അയ്യരുമായി ഡൽഹി ടീം മാനേജ്മെന്റ് ചർച്ച നടത്തുന്നതായും വിവരമുണ്ട്. നേരത്തെ ശ്രേയസ് ക്യാപ്റ്റനായിരിക്കെയാണ് ടീം ഫൈനലിൽ പ്രവേശിച്ചത്. 2020ലായിരുന്നു ഇത്. എന്നാൽ വരാനിരിക്കുന്ന താരലേലത്തിൽ പന്തും ടീം മാറാൻ തയാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Also Read :‘നഷ്ടപെട്ടത് വൈകാരികമായി ഏറെ ബന്ധമുള്ളത്! ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ വീട് കൊള്ളയടിച്ചു
കണ്ടറിയാം…
ലഖ്നോ അവരുടെ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് കുറഞ്ഞതാണ് ഇപ്പോൾ മാനേജ്മെന്റിന്റെ അതൃപ്തിക്ക് കാരണമെന്നാണ് വിവരം. അതേസമയം പന്തിനെ ഡൽഹി റിലീസ് ചെയ്താൽ ടീമിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചാബ് കിങ്സും ലഖ്നോ സൂപ്പർ ജയന്റ്സും. കഴിഞ്ഞ ഏതാനും സീസണായി അസ്ഥിരമായ ടീമാണ് പഞ്ചാബിന്റേത്. ഒരു സീസണിൽതന്നെ പല തവണ ക്യാപ്റ്റൻസി മാറുന്ന സ്ഥിതിവിശേഷവുമുണ്ട്. അതാകട്ടെ ടീം ആരാധകർക്കിടയിലും വിള്ളൽ വീഴ്ത്തുന്നുണ്ട്.