CMDRF

പാകിസ്താന്റെ കയ്യിലെ കളിപ്പാവകൾ; ജമ്മു കശ്മീരിലെ കോൺഗ്രസ് സഖ്യത്തിനെതിരെ ബിജെപി

കശ്മീരിന്റെ സമൃദ്ധിയ്ക്കുവേണ്ടി നരേന്ദ്രമോദി നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുക എന്നതാണ് പാകിസ്താന്റെ ഏക അജണ്ട.

പാകിസ്താന്റെ കയ്യിലെ കളിപ്പാവകൾ; ജമ്മു കശ്മീരിലെ കോൺഗ്രസ് സഖ്യത്തിനെതിരെ ബിജെപി
പാകിസ്താന്റെ കയ്യിലെ കളിപ്പാവകൾ; ജമ്മു കശ്മീരിലെ കോൺഗ്രസ് സഖ്യത്തിനെതിരെ ബിജെപി

ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി. അവര്‍ പാകിസ്താന്റെ കയ്യിലെ വെറും കളിപ്പാവകളാണെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഘ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മുകാശ്‌മീരിൽ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ ദുഷ്ടലാക്കോടെയുള്ള പദ്ധതികളെ കുറിച്ച് ജനങ്ങള്‍ ജാഗരൂകരായിരിക്കണം. അവര്‍ ശരിക്കും പാകിസ്താന്റെ കയ്യിലെ കളിപ്പാവകളാണ്. കശ്മീരിന്റെ സമൃദ്ധിയ്ക്കുവേണ്ടി നരേന്ദ്രമോദി നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുക എന്നതാണ് പാകിസ്താന്റെ ഐ.എസ്.ഐയുമായി ബന്ധമുള്ള ഈ സഖ്യത്തിന്റെ ഏക അജണ്ട. -തരുണ്‍ ചുഘ് ആരോപിച്ചു.

Also Read: സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ജമ്മു കശ്മീരിൽ അവസാന തിരഞ്ഞെടുപ്പ് നടന്നത് 2014 ൽ

SYMBOLIC IMAGE

മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും അദ്ദേഹത്തിന്റെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും, ജമ്മു കശ്മീരിന്റെ സ്വയം ഭരണത്തിനായി പാകിസ്താനുമായി ചര്‍ച്ച നടത്തിയെന്ന് തരുണ്‍ ചുഘ് ആരോപിച്ചു. പുതിയ സഖ്യം ജമ്മു കശ്മീരില്‍ ഭീകരവാദത്തെ തിരികെ കൊണ്ടുവരും. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപനത്തേയും ചുഘ് വിമര്‍ശിച്ചു.

അതേസമയം ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരണമെന്ന് ജമ്മു കശ്മീരിലെ ആരും ആഗ്രഹിക്കുന്നില്ല എന്നാണ് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞത്. എന്നാൽ ജമ്മു കശ്മീർ സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്. പ്രത്യേക പദവി നീക്കം ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ വികസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം

എന്നാൽ, 2014-ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പൂര്‍ണ സംസ്ഥാനപദവിയുണ്ടായിരുന്ന ജമ്മു കശ്മീരില്‍ ബി.ജെ.പി. 25 സീറ്റുകളിലാണ് വിജയിച്ചത്. അന്ന് 28 സീറ്റുകളില്‍ വിജയിച്ച പി.ഡി.പിയുമായി കൈകോര്‍ത്താണ് ബി.ജെ.പി. ജമ്മു കശ്മീര്‍ ഭരിച്ചത്.

Top