CMDRF

വീണ്ടും പുരാൻ വെടിക്കെട്ട് ;തൂത്തുവാരി വെസ്റ്റ് ഇൻഡീസ്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. പിന്നീട് മത്സരം 13 ഓവറാക്കി കുറച്ചതിനുശേഷം ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കക്കായി തകര്‍ത്തടിച്ചത്.

വീണ്ടും പുരാൻ വെടിക്കെട്ട് ;തൂത്തുവാരി വെസ്റ്റ് ഇൻഡീസ്
വീണ്ടും പുരാൻ വെടിക്കെട്ട് ;തൂത്തുവാരി വെസ്റ്റ് ഇൻഡീസ്

ട്രിനിഡാഡ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്. മഴ മൂലം 13 ഓവർ വീതമാക്കി കുറചച മൂന്നാം ടി20യിൽ എട്ട് വിക്കറ്റിനായിരുന്നു വിൻഡീസിൻറെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 108 റൺസടിച്ചപ്പോൾ വിൻഡീസ് 9.2 ഓവറിൽ ലക്ഷ്യത്തിലെത്തി. 24 പന്തിൽ 42 റൺസെടുത്ത ഷായ് ഹോപ്പാണ് വിൻഡീസിൻറെ ടോപ് സ്കോറർ. സ്കോർ ദക്ഷിണാഫ്രിക്ക 13 ഓവറിൽ 113-4, വെസ്റ്റ് ഇൻഡീസ് 9.2 ഓവറിൽ 116-2. ജയത്തോടെ മൂന്ന് മത്സര പരമ്പര വിൻഡീസ് 3-0ന് സ്വന്തമാക്കി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക വിക്കറ്റ് നഷ്ടമില്ലാതെ 23 റൺസിൽ നിൽക്കവെയാണ് മഴയെത്തിയത്. പിന്നീട് മത്സരം 13 ഓവറാക്കി കുറച്ചതിനുശേഷം ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കക്കായി തകർത്തടിച്ചത്. 15 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 40 റൺസടിച്ച സ്റ്റബ്സിന് പുറമെ 12 പന്തിൽ 20 റൺസടിച്ച ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും 24 പന്തിൽ 27 റൺസടിച്ച ഓപ്പണർ റിക്കിൾട്ടനും മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയത്. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് രണ്ട് വിക്കറ്റെടുത്തു.

Also Read:ഇനി പാരലിമ്പിക്‌സ്; ഉദ്ഘാടനം ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍

മറുപടി ബാറ്റിംഗിൽ ഓപ്പണർ അലിക് അതാനാസെ(1)യെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഷായ് ഹോപ്പും(24 പന്തിൽ 42) നിക്കോളാസ് പുരാനും(13 പന്തിൽ 35), ഷിമ്രോൺ ഹെറ്റ്മെയറും(17 പന്തിൽ 31) തകർത്തടിച്ചതോടെ വിൻഡീസ് അതിവേഗം ലക്ഷ്യത്തിലെത്തി. നാലാം ഓവറിൽ പുരാൻ പുറത്താവുമ്പോൾ വിൻഡീസ് സ്കോർ 60 റൺസിലെത്തിയിരുന്നു. പിന്നീട് ഷായ് ഹോപ്പും ഹെറ്റ്മെയറും ചേർന്ന് വിൻഡീസിനെ ലക്ഷ്യത്തിലെത്തിച്ചു. പുരാൻ രണ്ട് റോഫും നാലു സിക്സും പറത്തിയപ്പോൾ ഹോപ്പ് ഒരു ഫോറും നാലു സിക്സും പറത്തി. നേരത്തെ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 1-0ന് സ്വന്തമാക്കിയിരുന്നു.

Top