CMDRF

കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ്; ഹര്‍ഷീനയുടെ തുടര്‍ചികിത്സക്കായി ക്രൗഡ് ഫണ്ടിങ്

കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ്; ഹര്‍ഷീനയുടെ തുടര്‍ചികിത്സക്കായി ക്രൗഡ് ഫണ്ടിങ്
കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ്; ഹര്‍ഷീനയുടെ തുടര്‍ചികിത്സക്കായി ക്രൗഡ് ഫണ്ടിങ്

കോഴിക്കോട് സ്വദേശി ഹര്‍ഷീനയുടെ ആരോഗ്യാവസ്ഥ മോശം. കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ് ഉണ്ടായതിനാല്‍ വീണ്ടും ശസ്ത്രക്രീയക്ക് വിധേയയാകണം. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താന്‍ ഹര്‍ഷീന സമര സമിതി തീരുമാനിച്ചു.

കത്രിക നീക്കം ചെയ്ത ഹര്‍ഷിനയുടെ വയറ്റില്‍ വീണ്ടും കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഇത് പഴുക്കുകയും ചെയ്തു. വീണ്ടും ശസ്ത്രക്രിയ നടത്തി ഇവ നീക്കം ചെയ്യണം. സാമ്പത്തിക പ്രതിസന്ധിലായ കുടുംബം ക്രൗഡ് ഫണ്ടിംഗിലൂടെ സുമനസുകളുടെ സഹായം തേടുകയാണ്. ഈ മാസം പതിനൊന്നിനാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ പറഞ്ഞതെന്ന് ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷ്‌റഫ്.

ഈ മാസം 15 മുതല്‍ ക്രൗസ് ഫണ്ടിംഗ് ആരംഭിക്കും. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് സഹായം തേടുന്നതെന്ന് സമരസമിതി വ്യക്തമാക്കി. തുടര്‍ ചികിത്സക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Top