CMDRF

പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2

ചിത്രം റിലീസിന് 75 ദിവസങ്ങൾ മാത്രം ശേഷിക്കുന്നു എന്ന് പറയുന്ന പുതിയ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തിറക്കിയത്

പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2
പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2

ഹൈദരാബാദ്: ഈ വർഷം ഇന്ത്യന്‍ ചലച്ചിത്ര മേഖല ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. ത്രില്ലിംഗ് ടീസറും ഗാനങ്ങളും പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചിത്രം റിലീസിന് 75 ദിവസങ്ങൾ മാത്രം ശേഷിക്കുന്നു എന്ന് പറയുന്ന പുതിയ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തിറക്കിയത്.

തിങ്കളാഴ്ച, പുഷ്പ 2: ദി റൂളിന്‍റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സാണ് പോസ്റ്റര്‍ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. “പുഷ്പയെയും സമാനതകള്‍ ഇല്ലാത്ത പ്രഭാവലയവും ബിഗ് സ്‌ക്രീനില്‍ കാണാന്‍ ഇനി 75 ദിവസങ്ങൾ മാത്രം. പുഷ്പ 2 ഇന്ത്യൻ സിനിമയിൽ അഭൂതപൂർവമായ ഒരു അദ്ധ്യായം അടയാളപ്പെടുത്തും, 2024 ഡിസംബർ 6-ന് ഭരണം തുടങ്ങും” എന്നാണ് പോസ്റ്ററിനൊപ്പമുള്ള കുറിപ്പ് പറയുന്നത്.

Also Read: ‘പുഷ്‍പക വിമാനം’ തിയറ്ററുകളിലേക്ക്

ഈ വർഷം ആദ്യം അല്ലു അർജുന്‍റെ ജന്മദിനത്തിൽ പുഷ്പ 2 ന്‍റെ നിർമ്മാതാക്കൾ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിയിരുന്നു. ടീസറില്‍ അല്ലു സാരി ധരിച്ച് ഗുണ്ടകളുമായി ഒരു പോരാട്ടത്തിന് തയ്യാറായി നില്‍ക്കുന്നതാണ് കാണിച്ചത്. നേരത്തെ ഈ വര്‍ഷം ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത് എന്നത് മലയാളികളിലും ആവേശം ഏറെയാണ്. ഭന്‍വര്‍ സിം​ഗ് ഷെഖാവത് എന്ന പൊലീസ് വില്ലൻ കഥാപാത്രത്തെയാണ് പുഷ്പയിൽ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. പുഷ്പ ക്ലൈമാക്സിൽ ആയിരുന്നു പുഷ്പ രാജും ഭൻവറും ഒന്നിച്ചെത്തിയത്. രണ്ടാം ഭ​ഗത്തിൽ ഇരുവരുടെയും മാസ് ആക്ഷന്‍, കോമ്പിനേഷന്‍ സീനുകള്‍ അടക്കമുള്ളവ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ ആസ്വാദകർ.

Top