CMDRF

കാത്തിരിപ്പിനൊടുവില്‍ പുഷ്പ 2വിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിനൊടുവില്‍ പുഷ്പ 2വിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
കാത്തിരിപ്പിനൊടുവില്‍ പുഷ്പ 2വിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

ല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2വിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വര്‍ഷം ഡിസംബര്‍ 6-ന് റിലീസാകും എന്നാണ് ടീം അറിയിച്ചിരിക്കുന്നത്. 2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിക്കൊടുത്തു.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ഛായാഗ്രാഹകന്‍: മിറെസ്ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംപാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷന്‍ ഡിസൈന്‍: എസ് രാമകൃഷ്ണ, എന്‍ മോണിക്ക, ഗാനരചന: സിജു തുറവൂര്‍, എഡിറ്റര്‍: നവിന്‍ നൂലി, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: കമല കണ്ണന്‍, വസ്ത്രാലങ്കാരം: ദീപാലി നൂര്‍, ശീതള്‍ ശര്‍മ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വര്‍മ, ക്യാരക്ടര്‍ ഡിസൈനര്‍: പ്രീതി ശീല്‍ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബാബാ സായ് കുമാര്‍ മാമിഡിപ്പള്ളി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കെ വി വി ബാല സുബ്രഹ്‌മണ്യന്‍ വിഷ്ണു, മിക്‌സ് എഞ്ചിനീയര്‍ – ബിപിന്‍, ഡിഐ & സൗണ്ട് മിക്‌സിംഗ്: അന്നപൂര്‍ണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി, വിജയ് കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ് – ഫസ്റ്റ് ഷോ ഓണ്‍ലൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്‌സ് മീഡിയ, ബ്രാന്‍ഡിംഗ്: കെ ആര്‍ സിദ്ധാര്‍ത്ഥ്.

Top