‘പുഷ്പ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല, ജീവിതം മലയാള സിനിമയിലാണ്; ഫഹദ് ഫാസില്‍

‘പുഷ്പ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല, ജീവിതം മലയാള സിനിമയിലാണ്; ഫഹദ് ഫാസില്‍
‘പുഷ്പ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല, ജീവിതം മലയാള സിനിമയിലാണ്; ഫഹദ് ഫാസില്‍

ല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ സിനിമയും ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ഫഹദിന്റെ ആരാധകര്‍ കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് അല്ലു അര്‍ജുനൊപ്പമുള്ള ‘പുഷ്പ: ദി റൈസ്’. എസ്പി ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ സിനിമ തനിക്കോ തന്റെ കരിയറിനോ കാര്യമായൊന്നും ചെയ്തില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫിലിം ക്യാംപെയിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്.

‘പുഷ്പ’യ്ക്ക് ശേഷം ആളുകള്‍ തന്നില്‍ നിന്ന് മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് സുകുമാറിനോടുള്ള ശുദ്ധമായ സഹകരണവും സ്‌നേഹവും മാത്രമാണെന്ന് ഉറപ്പുണ്ടെന്നും ഫഹദ് പറഞ്ഞു. തന്റെ ജീവിതം മലയാള സിനിമയിലാണ്. ‘പുഷ്പ’ തന്റെ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല. പാന്‍-ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ഒരു നടനാണ് താന്‍. മോളിവുഡില്‍ താന്‍ ചെയ്യുന്ന സിനിമകള്‍ മറ്റെവിടെയും ചെയ്യാന്‍ കഴിയില്ല. ഇത് പുഷ്പയുടെ സംവിധായകനായ സുകുമാറിനോടും പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകള്‍ കണ്ടതിന് ശേഷം കരണ്‍ ജോഹര്‍ വിളിച്ച് സീനുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമെന്നും ഫഹദ് പറഞ്ഞു. വിക്കി കൗശലും രാജ്കുമാര്‍ റാവുവും സംസാരിച്ചിട്ടുണ്ട്. അതിനാല്‍ ഈ ബന്ധം പാന്‍-ഇന്ത്യയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അത് താന്‍ ശരിക്കും ആസ്വദിക്കുന്നു’ എന്നാണ് ഫഹദ് പറയുന്നത്.

ഓഗസ്റ്റ് 15നാണ് ചിത്രത്തിന്റെ റിലീസ്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു.

Top