CMDRF

ഇടുക്കി; പള്ളി വികാരിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു

ഇടുക്കി; പള്ളി വികാരിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു
ഇടുക്കി; പള്ളി വികാരിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് നേര്യമംഗലം, അടിമാലി മേഖലകളില്‍ കനത്ത മഴ. മുള്ളരിങ്ങാട് മേഖലയിലുണ്ടായ കനത്ത മഴയില്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുള്ളരിങ്ങാട് ലൂര്‍ദ് മാത പള്ളി വികാരിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു. ലൂര്‍ദ് മാത പള്ളി വികാരി ഫാദര്‍ ജേക്കബ് വാട്ടപ്പിള്ളിയുടെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിനുള്ളില്‍നിന്ന് വൈദികനെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. ഒഴുകിപ്പോയ കാറില്‍ നിന്ന് അത്ഭുതകരമായിട്ടാണ് വൈദികന്‍ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. മുള്ളരിങ്ങാട് മേഖലയില്‍ ഇന്നലെ പെയ്ത മഴയില്‍ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്.

Top