ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിന്‍ ബി, സി, സിങ്ക്, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിക്കാന്‍ ഏലയ്ക്ക സഹായകമാണ്. ഏലയ്ക്ക ഇട്ട വെള്ളം കുടിക്കുന്നതും നമ്മുടെ ശരീരത്തിന് ഏറെ നല്ലതാണ്.
ഏലയ്ക്ക വെള്ളം കുടിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍
- ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഗ്യാസ്ട്രബിള്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- ഏലയ്ക്കയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏലയ്ക്ക വെള്ളം നല്ലതാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാനും ഏലയ്ക്കാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
- ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്കാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)