പ്യോങ്യാങ്: ഉത്തരകൊറിയയും റഷ്യയയും തമ്മിൽ വളർന്നുവരുന്ന ബന്ധത്തിന്റെ മറ്റൊരു അടയാളമായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഉത്തര കൊറിയയുടെ പ്രധാന മൃഗശാലക്ക് ഒരു സിംഹവും രണ്ട് തവിട്ട് കരടികളും ഉൾപ്പെടെ 70ലധികം മൃഗങ്ങളെ സമ്മാനിച്ചു.
ഒരു കാർഗോ വിമാനത്തിൽ പുടിന്റെ പരിസ്ഥിതി മന്ത്രി അലക്‌സാണ്ടർ കോസ്‌ലോവ് ഉത്തരകൊറിയൻ തലസ്ഥാനത്തേക്ക് മൃഗങ്ങളെ കൊണ്ടുവന്നതായി കോസ്ലോവിന്റെ ഓഫീസ് ഔദ്യോഗിക ടെലഗ്രാം ചാനലിൽ അറിയിച്ചു.
Also Read : ‘യുക്രെയ്‌ന് എതിരെയുള്ള നീക്കം മരവിപ്പിച്ചിട്ടില്ല’; ക്രെംലിന്റെ പ്രസ്ഥാവനയിൽ വിയർക്കുന്ന നാറ്റോ രാജ്യങ്ങള്‍
കോസ്ലോവിന്റെ ഓഫീസ് അറിയിപ്പിൽ മോസ്കോയിൽ നിന്നുള്ള മൃഗങ്ങളുടെ കയറ്റുമതിയിൽ രണ്ട് യാക്കുകൾ, അഞ്ച് തത്തകൾ, ഡസൻ കണക്കിന് ഫെസന്‍റുകൾ എന്നിവയും മണ്ഡാരിൻ താറാവുകളും ഉൾപ്പെടുന്നു. റഷ്യൻ പരിസ്ഥിതി മന്ത്രി പ്യോങ്യാങ്ങിൽ കിമ്മിനെ സന്ദർശിക്കുകയും ചെയ്തു. യുക്രെയിനിൽ റഷ്യക്കൊപ്പം പോരാടാൻ ആയിരക്കണക്കിന് സൈനികരെ ഉത്തരകൊറിയ അയച്ചതായി അമേരിക്കയും ദക്ഷിണ കൊറിയയും വെളിപ്പെടുത്തി ആഴ്ചകൾക്ക് ശേഷമാണ് ഈ സമ്മാനം.
Also Read : ട്രംപിനെ വിളിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർപിച്ചൈ; ഒപ്പം ഇലോൺ മസ്കും
ഇതിപ്പോൾ ആദ്യമായല്ല റഷ്യ ഉത്തരകൊറിയയിലേക്ക് മൃഗങ്ങളെ അയക്കുന്നത്. ഈ വർഷം ആദ്യം പുടിൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് 24 കുതിരകളെ സമ്മാനമായി നൽകിയിരുന്നു. ഉത്തര കൊറിയ നൽകിയ പീരങ്കി ഷെല്ലുകൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഇത്. ഇരു രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധം നേരിടുന്നതിനാൽ രാഷ്ട്ര തലവന്മാരായ പുടിനും കിമ്മും സഖ്യം ശക്തിപ്പെടുത്തിയിരിക്കുകയാണ്.