മലപ്പുറം: ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി വി അൻവർ അറിയിച്ചു. അരീക്കോടും, മഞ്ചേരിയിലും നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങളാണ് മാറ്റിവച്ചത്. തൊണ്ടയില്‍ അണുബാധയെ തുടര്‍ന്ന് ഡോക്ടേഴ്സ് വിശ്രമം നിര്‍ദേശിച്ചെന്ന് പി വി അന്‍വര്‍ പറഞ്ഞു. അടുത്ത പൊതുയോഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കും. യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അന്‍വര്‍ പ്രഖ്യാപിച്ചത്.
ഇന്നലെയും ഇന്നും അന്‍വര്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പൊലീസ് സേനയിലെ ഉന്നതര്‍ക്കും നേരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വറിന് അനുകൂലമായ മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കിയിരുന്നു. താന്‍ ഇതിന് പിന്നാലെ തന്നെ പോകുമെന്നും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു.