ഡല്‍ഹി: പിവി അന്‍വര്‍ മതത്തെയും,വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെബാലന്‍. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം. നിസ്‌ക്കരിക്കുന്നതിന് ആരും എതിരല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു. ഈ തുറുപ്പ് ചീട്ട് അന്‍വര്‍ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. കള്ളനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയര്‍ത്തുന്നു. അന്‍വര്‍ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. ‘മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോര്‍ട്ട് ഉടന്‍ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലന്‍ ചോദിച്ചു.