പാലക്കാട്: പാലക്കാട്ടെയും ചേലക്കരയിലെയും ഡെമോക്രാറ്റിക് മൂവേമെന്റ് ഓഫ് കേരളയുടെ(ഡി എം കെ) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവർ എംഎൽഎ. പാലക്കാട് മിൻഹാജ് ആണ് ഡി എം കെ സ്ഥാനാർത്ഥി. ചേലക്കരയിൽ എൻ കെ സുധീറിനെയാണ് ഡി എം കെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വയനാട്ടിൽ ഡി എം കെ മത്സരിക്കില്ലെന്ന് പി വി അൻവർ അറിയിച്ചു.