തൃശ്ശൂർ: പോലീസിനെ വെല്ലുവിളിച്ച് പി വി അൻവർ എം എൽ എ. ചട്ടം ലംഘിച്ചല്ല വാർത്താസമ്മേളനം നടത്തിയതെന്നും ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ലെന്നും അൻവർ പറഞ്ഞു. വാർത്താ സമ്മേളനത്തിനിടയിൽ നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് കയർത്ത അൻവറിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി മടങ്ങുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. പക്ഷെ മൂന്ന് മുന്നണികളും അധിക തുകയാണ് ചേലക്കരയിൽ ചിലവഴിച്ചതെന്നും അൻവർ പറഞ്ഞു.