പാലക്കാട്: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍. തിരുവില്വാമലയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ബന്ധുവിന്റെ വീട്ടിലാണ് ഇരുവരും നേരിട്ടെത്തിയത്.
Read Also: ‘ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ല’; പാക് വേദിയില്‍ ജയ്ശങ്കര്‍
പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ സരിനോട് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. ഡിഎംകെയുടെ പൂര്‍ണ്ണപിന്തുണയും വാഗ്ദാനം ചെയ്തു. എന്നാല്‍ നിലവില്‍ പി സരിന്‍ അനുകൂല മറുപടി നല്‍കിയിട്ടില്ല. ഇന്നു രാത്രി ആലോചിക്കാനുള്ള സമയം അന്‍വര്‍ നല്‍കിയിട്ടുണ്ട്. നാളെ പകല്‍ വീണ്ടും മാധ്യമങ്ങളെ കാണും. ഇതിനു മുന്നോടിയായി മറുപടി അറിയിക്കാനാണ് നിര്‍ദ്ദേശം. സരിന്റെ തീരുമാനം കാത്ത് അന്‍വര്‍ തൃശ്ശൂരില്‍ തുടരുകയാണ്.