തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള കൂടികാഴ്ച്ച ഇന്ന്. രാവിലെ 8:30 ന് പാര്‍ട്ടി സെക്രട്ടറിയുടെ ഫ്‌ലാറ്റില്‍ വെച്ചാണ് കൂടിക്കാഴ്ച. അന്‍വര്‍ കേരള പൊലീസിനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉയര്‍ത്തിയ ആരോപണ വിഷയങ്ങളില്‍ പാര്‍ട്ടിക്കും തെളിവുകള്‍ കൈമാറാനാണ് എം വി ഗോവിന്ദനെ കാണുന്നത്.
പൊലീസ് സേനയിലെ ക്രമക്കേടുകളില്‍ ഇടപെടാന്‍ അന്‍വര്‍ പാര്‍ട്ടിയോട് ആവശ്യപ്പെടും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം സമാന വിഷയങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയെ കാണുമെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്നലെ പാര്‍ട്ടി സെക്രട്ടറി തലസ്ഥാനത്തില്ലാത്തതിനാലാണ് ഇന്നലെ കൂടിക്കാഴ്ച നടക്കാതിരുന്നത്.