മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിക്ക് പേരിട്ടു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയില്‍ നടക്കും. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക.
നാളെ വൈകീട്ട് 6 മണിക്കാണ് മഞ്ചേരിയില്‍ വച്ച് അന്‍വര്‍ വിളിച്ച പൊതുസമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മതേതര പാര്‍ട്ടിയായിരിക്കും പുതിയ പാര്‍ട്ടി എന്നാണ് പി വി അന്‍വര്‍ പറഞ്ഞത്.