‘എസ്എഫ്ഐഒ അന്വേഷണം നാടകം’: പി വി അന്‍വര്‍

ഇനി ചിലപ്പോൾ എഡിജിപിയെ സസ്പെൻഡ് ചെയ്തേക്കാം

‘എസ്എഫ്ഐഒ അന്വേഷണം നാടകം’: പി വി അന്‍വര്‍
‘എസ്എഫ്ഐഒ അന്വേഷണം നാടകം’: പി വി അന്‍വര്‍

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പിവി അൻവർ. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സം​രക്ഷിക്കാൻ വേണ്ടിയാണെന്നും അൻവർ കുറ്റപ്പെടുത്തി. ഇനി ചിലപ്പോൾ എഡിജിപിയെ സസ്പെൻഡ് ചെയ്തേക്കാം. അതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും വിമർശിച്ചു. എസ്എഫ്ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അൻവർ ചോദിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയിൽ എസ്എഫ്ഐഒ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുമ്പാകെയാണ് വീണ ഹാജരായത്. അടുത്ത മാസം എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴിയെടുപ്പ് നടന്നത്.

Top