പാലക്കാട്: പാലക്കാട്ടെ ഡി എം കെ സ്ഥാനാർത്ഥി മിൻഹാജിനെ പി വി അൻവർ പിൻവലിക്കും. പാലക്കാട്ടെ സർവേ പൂർത്തിയായതായി പി വി അൻവർ പ്രമുഖ വാർത്ത ചാനലിനോട് പറഞ്ഞു.
ഇന്ന് വൈകിട്ട് നടക്കുന്ന വാർത്ത സമ്മേളനത്തിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഔദോഗിക പ്രഖ്യാപനമുണ്ടാകും. അതേസമയം ചേലക്കരയിലെ ഡി എം കെ സ്ഥാനാർത്ഥി എൻ കെ സുധീർ സ്ഥാനാർത്ഥിയായി തുടരും.