പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി പി വി അൻവർ. ‘യു ഡി എഫുമായി ഇപ്പോഴും ചർച്ച നടക്കുന്നുണ്ട്. പാലക്കാടും ചേലക്കരയിലും ഡി എം കെ സ്ഥാനാർത്ഥികൾ തുടരും. പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥിയെ കെ പി സി സി തീരുമാനിച്ചതല്ല.
ഡി സി നേതൃത്വം തീരുമാനിച്ചത് സരിനെ സ്ഥാനാർത്ഥിയാക്കാൻ. രാഹുൽ മാങ്കൂട്ടത്തിൽ ഒരു തരത്തിലും പാലക്കാടിന് യോജിച്ച സ്ഥാനാർത്ഥിയല്ലെന്നും’ പി വി അൻവർ പറഞ്ഞു.