CMDRF

‘പി.വി അന്‍വറിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്’: രാഹുല്‍ മാങ്കൂട്ടത്തില്‍

നവോത്ഥാനത്തിന്റെ പ്രധാന ഇടമാണ് കേരളം

‘പി.വി അന്‍വറിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്’: രാഹുല്‍ മാങ്കൂട്ടത്തില്‍
‘പി.വി അന്‍വറിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്’: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: രമ്യാ ഹരിദാസിനെതിരേ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ അധിക്ഷേപ പരാമര്‍ശം നവോത്ഥാനത്തെ അട്ടിമറിക്കുന്നതാണെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. നവോത്ഥാനത്തിന്റെ പ്രധാന ഇടമാണ് കേരളം.

അത്തരത്തിലുള്ള പ്രസ്താവന നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Also Read: വെടിക്കെട്ട് നിയന്ത്രിക്കുന്ന കേന്ദ്രവിജ്ഞാപനം പുനഃപരിശോധിക്കണം; കെ രാധാകൃഷ്ണന്‍

ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അവരുടെ കമ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും ഇഷ്ടമല്ലെന്നും ചിലര്‍ ലിപ്‌സറ്റിക് തേച്ചിട്ടാണ് നടക്കുന്നതെന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം. അന്‍വറിന്റെ പ്രസ്താവന നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

നവോത്ഥാനത്തിന്റെ പ്രധാന ഇടമാണ് കേരളം. ഒരുപാട് ജാതീയമായ ദുര്‍വ്യവസ്ഥകള്‍ ഉണ്ടായിരുന്നിടത്തുനിന്ന് നവോത്ഥാനനായകന്‍മാര്‍ കൈവരിച്ചിട്ടുള്ള ഒരു നേട്ടമുണ്ട്. അതിനെ അട്ടിമറിക്കുന്ന പ്രസ്താവനയാണ് അന്‍വറിന്റേത്. അത് ദൗര്‍ഭാഗ്യകരമാണ്.- രാഹുല്‍ പറഞ്ഞു.

Top